സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. നേമത്തും മഞ്ചേശ്വരത്തും ബിജെപി ജയിക്കാത്ത രാഷ്ട്രീയ സാഹചര്യമാണ്. യുഡിഎഫിന്‍റെയും ബിജെപിയുടെയും വോട്ട് വിഹിതം കുറയും. കേരളത്തിൽ ബിജെപി ഭരണം പിടിക്കുമെന്നുള്ളത് അസാധ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 90 സീറ്റിനു മുകളില്‍ എല്‍ഡിഎഫിന് ലഭിക്കും. യുഡിഎഫിലെ രണ്ട് ഘടക കക്ഷികള്‍ എല്‍ഡിഎഫിലെത്തിയതും ഗുണം ചെയ്തു. ആലപ്പുഴയിലും കൊല്ലത്തും കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2021-04-28

