തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയതിന് പിന്നാലെ ശബരിമലയെയും അയ്യപ്പനെയും വികലമായി ചിത്രീകരിച്ച് സിപിഎം പ്രവര്‍ത്തകയും ചിത്രകാരിയുമായി ദുര്‍ഗ മാലതി. ഫേസ്ബുക്കിലൂടെയാണ് അയ്യപ്പ വിശ്വാസികളെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രം അവര്‍ പുറത്തുവിട്ടിരിക്കുന്നത്. സിപിഎമ്മിന്റെ കൊടിക്കീഴിന്റെ താഴെ ശബരിമല അയ്യപ്പന്‍ ഇരിക്കുന്ന രീതിലാണ് ചിത്രം വരച്ചിരിക്കുന്നത്. ശബരിമലയ്ക്ക് പോകുന്ന വരെയും തീര്‍ത്ഥ പീഠത്തില്‍ വരച്ചിട്ടുണ്ട്. ഇതിനു മുകളിലായാണ് അയ്യപ്പനെ വികലമായി ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെ രാഷ്ട്രീയ കക്ഷിഭേദമില്ലാതെ പ്രതിഷേധവുമായി ശബരിമല ഭക്തര്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ശിവനെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രം വരച്ച് വിവാദത്തിലായ ചിത്രകാരിയാണ് ദുര്‍ഗ മാലതി.
2021-05-02


Close the chapter…let them do what they desired.
ഇത് ശ്രദ്ധിക്കാതെ ഇരുന്നാൽ മതി കുറെ വരയ്ക്കുമ്പോൾ തനിയെ നിർത്തും എതിർക്കുമ്പോൾ വീര്യം കൂടും എന്നു പറയുന്നില്ല അപ്പോൾ അവരെ സപ്പോർട്ട് ചെയ്യാൻ ആളു കൂടും എതിർക്കാതിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല
Don’t do any favors to shabarimala, devasam under cpm, let them do what they like.
ഇനിയൊന്നും കേരളത്തിൽ ശബരിമല വിഷയം പറഞ്ഞു നടക്കേണ്ട.അതൊരു അടഞ്ഞ അധ്യായം മാത്രം.പുതിയ വിഷയങ്ങൾ കണ്ടെത്തുക
നിങ്ങൾ എന്തു പ്രതിഷേധം ചെയ്യാൻ
ശബരിമല അയ്യപ്പനെ അപമാനിക്കാൻ ആർക്കെങ്കിലും കഴിയും എന്ന വിശ്വാസം കാപട്യം അല്ലേ? തോറ്റത് വെറുതെയല്ല. തോറ്റവർ അല്ലേ അപമാനിതർ? അപമാനിതരാണ് അയ്യപ്പനെ അപമാനിക്കാൻ വൃധാ ശ്രമിക്കുന്നത്.കാലത്തിന്റെ കരുത്തിനെ,മനസ്സിലാക്കാൻ കഴിയാത്തവർ.എല്ലാം നല്ലതിന്.
ഇതാണോ മതേതരം എന്ന് പറയുന്നത്