ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മകനെ അന്വേഷിച്ചെത്തിയ ഗുണ്ടകള്‍ അച്ഛനെ വെട്ടിക്കൊന്നു. കനാല്‍ ബെയ്‌സില്‍ മോദിച്ചാല്‍ വീട്ടില്‍ വിജയന്‍(58) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിനീതിനെ അന്വേഷിച്ചെത്തിയ മൂന്നംഗ സംഘം വിജയനെ കൊലപ്പെടുത്തുകയായിരുന്നു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിജയന്റെ ഭാര്യ അംബിക, അമ്മ കൗസല്യ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. വിജയന്റെ മകനുമായി ബന്ധപ്പെട്ട സ്ഥലതര്‍ക്കത്തെ തുടര്‍ന്നാണ് അക്രമം നടന്നത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
