ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ ഞങ്ങള് തല്ലും’; പിസിക്ക് ഫേസ്‌ബുക്ക് വീഡിയോയിലൂടെ യുവാവിന്റെ വധഭീഷണി

കോട്ടയം: പൂഞ്ഞാറിലെ തോല്‍വിക്ക് പിന്നാലെ പി.സി.ജോര്‍ജിന് വധഭീഷണിയുമായി ഈരാറ്റുപേട്ട സ്വദേശി. ഈരാറ്റുപേട്ടയില്‍ ഇനി കാലുകുത്തിയാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നാണ് ഭീഷണി. ഫേസ്‌ബുക്കിലൂടെയാണ് യുവാവ് ഭീഷണി മുഴക്കുന്നത്. എംഎല്‍എ സ്ഥാനം ഒഴിയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പിസി ജോര്‍ജിന് നേരേ ഈരാറ്റുപേട്ടയില്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഭീഷണി എന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം പിസി ജോർജിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് എസ്ഡിപിഐ പ്രവർത്തകർ ഫള്ക്‌സ് സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി.

‘ഒരു ഇലക്ഷന്‍ ഒക്കെയാകുമ്ബോള്‍ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് പിസി ജോര്‍ജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎല്‍എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പൊലീ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും.’-ഇങ്ങനെയാണ് യുവാവിന്റെ വാക്കുകള്‍.

ചില ജിഹാദികള്‍ തനിക്കെതിരെ നടത്തിയ കള്ള പ്രചാരണമാണ് താൻ തോൽക്കാൻ കാരണമെന്നു പിസി പറഞ്ഞിരുന്നു .ലൗ ജിഹാദ് ആരോപണത്തില്‍ നിന്നും താന്‍ പിന്നോട്ടില്ലന്നും അത് രാജ്യം നേരിടുന്ന വിപത്താണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *