ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപ ആക്കിയ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

കൊച്ചി:സംസ്ഥാനത്ത് കോവിഡ് രോഗം തിരിച്ചറിയുന്നതിനുള്ള ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപ ആക്കിയ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പരിശോധനയ്ക്ക് ചെലവ് 135 രൂപ മുതൽ 245 രൂപ വരെയാണെന്നും കോടതി നിരീക്ഷിച്ചു. പരിശോധനാ നിരക്ക് 1700ൽനിന്ന് 500 രൂപയാക്കി കുറച്ചാണ് സർക്കാർ ഉത്തരവിട്ടത്.

വിപണി നിരക്കനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങൾക്ക് 240 രൂപ മാത്രമാണ് ചെലവ് എന്നു വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. നിരക്കു കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നും ലാബുകൾക്ക് കനത്ത ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ് റദ്ദാക്കുകയോ സബ്‍സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്ന് ലാബ് ഉടമകൾ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *