കോഴിക്കോട്  റേഷനരിയിൽ ചത്ത പാമ്പ്

കോഴിക്കോട്: കോഴിക്കോട് വിതരണം ചെയ്ത റേഷനരിയിൽ ചത്ത പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയതായി പരാതി. വടകര വള്ളിക്കോട് അയിവളപ്പ് കുനിയൽ രാജനു കിട്ടിയ അരിയിലാണ് ചത്ത പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്ക് സമീപത്തെ റേഷൻ കടയിൽ നിന്നും പുഴുക്കൽ അരി വാങ്ങി വീട്ടിലെത്തി സഞ്ചിയിൽ നിന്നും പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പിന്റെ അവശിഷ്ടം കണ്ടത്. ഉടൻ തന്നെ റേഷൻ കാർഡ് ഉടമ കടയിൽ വിവരം അറിയിച്ചു.രാജന്റെ പരാതിയിൽ സംഭവം അന്വേഷിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ടി.സി സജീവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *