പെരുമാറ്റ ചട്ടം ലംഘിച്ച് ഡിവൈഎഫ്ഐയുടെ പരിപാടിയിൽ പങ്കെടുത്ത് പോലീസ് സബ്ഇൻസ്പെക്ടർ;കൊടി വീശിയത് യൂണിഫോമിൽ

പത്തനംതിട്ട:  പെരുമാറ്റ ചട്ടം ലംഘിച്ച് ഡിവൈഎഫ്ഐയുടെ പരിപാടിയിൽ പങ്കെടുത്ത് പോലീസ് സബ്ഇൻസ്പെക്ടർ. പത്തനംതിട്ട കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിലെ ശ്യാം കുമാർ ആണ് യൂണിഫോം ധരിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്ത എസ്ഐ ഡിവൈഎഫ്ഐയുടെ കൊടി ഉപയോഗിക്കുകയും ചെയ്തു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തുന്ന ആംബുലൻസ് സർവീസ് ഡിവൈഎഫ്ഐയുടെ കൊടി ഉപയോഗിച്ചാണ് എസ് ഐ ഫ്ലാഗ് ഓഫ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *