മലപ്പുറം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കരുവാരകുണ്ട് തരിശ് കുണ്ടോടയിലാണ് സംഭവം. തരിശ് വാലയില്‍ കുഞ്ഞാപ്പയുടെ മകന്‍ ഷാജിയാണ് കാട്ടുപ്പോത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. 43 വയസായിരുന്നു.

പോത്തിനെ വിരട്ടിയോടിക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഷാജിയെ പോത്ത് ആക്രമിക്കുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടന്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാഴ്ച്ച മുന്‍പാണ് ഷാജി ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടിലെത്തുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാര്‍ ബഹളം വെച്ചാണ് പോത്തിനെ കാട്ടിലേയ്ക്ക് തുരത്തിയോടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *