മലപ്പുറം: നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ എത്താത്തതില്‍ വിശദീകരണവുമായി സിപിഎം. രക്തസമ്മര്‍ദ്ദത്തിലെ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം നിരീക്ഷണത്തിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ജയന്‍ അറിയിച്ചു. ഇന്നാണ് സിപിഎം മന്ത്രിമാരെ നിശ്ചയിച്ചത്. മലപ്പുറത്ത് നിന്ന് അബ്ദുറഹിമാനാണ് നറുക്ക് വീണത്. കഴിഞ്ഞ തവണ കെടി ജലീലായിരുന്നു മന്ത്രി. ഇക്കുറി പൊന്നാനിയില്‍ നിന്ന് ജയിച്ച നന്ദകുമാറിനും സാധ്യതയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *