തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 30 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ മലപ്പുറം ജില്ലയിൽ മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗണാണ് ശനിയാഴ്ച മുതൽ ഒഴിവാക്കുന്നത്.മലപ്പുറം ജില്ലയിൽ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആൻഡ് ഓർഡർ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങൾ വിലയിരുത്തും. കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *