കോഴിക്കോട്: ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രോഗി മരിച്ചു.പാലക്കാട് തെങ്കര പെരുമണ്ണില്‍ വീട്ടില്‍ ഹംസയാണ് (56) മരിച്ചത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്തു വ്യാഴാഴ്ചയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലാക്ക് ഫംഗസാണോ എന്ന് സ്ഥിരീകരിക്കാന്‍ സ്രവം പരിശോധനയ്ക്ക് അയച്ചു.

വിവിധ ജില്ലകളില്‍ നിന്നുള്ള ഒന്‍പത് പേരാണ് ഇപ്പോള്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രോഗ ബാധിതര്‍ കൂടിയാല്‍ പ്രത്യേക വാര്‍ഡ് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയുടെ ഏകോപനത്തിന് ആശുപത്രിയില്‍ ഏഴംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കണ്‍വീനറായുള്ള സമിതിയാണിത്. എല്ലാ ദിവസവും സമിതി ചേര്‍ന്ന് സ്ഥിതി വിലയിരുത്തും.

അതേസമയം ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ദിവസവും ഒരു രോഗിക്ക് ആറ് വയല്‍ മരുന്ന് വേണം. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ സ്റ്റോക്കുള്ളത് പത്ത് വയല്‍ മരുന്ന് മാത്രമാണ്. കൂടുതല്‍ മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *