ബെംഗളൂരു; കര്‍ണാടകയില്‍ ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ ഏഴു വരെ സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരും. നേരത്തെ മേയ് 10-ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ 24-ന് അവസാനിക്കാന്‍ ഇരിക്കുകയായിരുന്നു. രണ്ടാം തരംഗത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
2021-05-22

