കണ്ണൂർ : ഭാര്യയ്‌ക്കൊപ്പം ഒളിച്ചോടിയ കാമുകന്റെ കാലുകൾ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തല്ലിയൊടിച്ചു. കൂത്തുപറമ്പ് സ്വദേശിയായ യുവാവിന്റെ കാലുകളാണ് ഒടിഞ്ഞത്. കണ്ണൂർ തലശ്ശേരിയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.രാത്രി ഒളിച്ചോടിയ ഭാര്യയെയും കാമുകനെയും ഗോപാൽപേട്ടിൽ വെച്ചാണ് ഭർത്താവും സംഘവും പിടികൂടിയത്. തുടർന്ന് രണ്ട് കാലുകളും തല്ലി ഒടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കൂത്തുപറമ്പിൽ ഉപേക്ഷിച്ചു. പരിക്കേറ്റ നിലയിൽ കണ്ട യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.രണ്ട് കാലുകൾക്കും ഗുരുതരമായ പൊട്ടലുണ്ട്. ജില്ലാ ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. അതേസമയം കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചതാണ് മർദ്ദനത്തിന് പിന്നിലെ കാരണമെന്നാണ് യുവാവ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *