കോട്ടയം: കെവിന്‍ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ നീനു. കൊലപാതകത്തില്‍ തന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് നീനു വെളിപ്പെടുത്തി. ജാതിയേക്കാള്‍ താഴ്ന്നതും സാമ്പത്തിക നില കുറഞ്ഞതുമാണ് കെവിനോടുളള എതിര്‍പ്പിന് കാരണമായത്. ഇനിയുളള കാലം കെവിന്റെ കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു.

നീനുവിന്റെ മാതാപിതാക്കളായ ചാക്കോക്കും രഹനക്കും കൊലയില്‍ പങ്കുണ്ടെന്ന് കേസില്‍ പിടിയിലായ പ്രതി നിയാസിന്റെ ഉമ്മ ലൈല ബീവി വെളിപ്പെടുത്തിയിരുന്നു. ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. കേസില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നതു തടയാന്‍ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *