ന്യുഡല്‍ഹി: സി.ബി.ഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്‌സ്വാള്‍ ചുമതലയേറ്റു. ഇന്നലെയാണ് സുബോധ് കുമാറിന്റെ നിയമനം നടന്നത്. 1985 ബാച്ച്‌ ഐ.പി.എസ് ഓഫീസറായ സുബോധ് കുമാറിന് രണ്ടു വര്‍ഷമാണ് സി.ബി.ഐ തലപ്പത്ത് കാലാവധി.

മഹാരാഷ്ട്ര ഡി.ജി.പി, എട്ട് വര്‍ഷക്കാലം രഹസ്യാന്വേഷണ വിഭാഗമായ റോ, സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് കേന്ദ്രസര്‍വീസിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *