പഴയന്നൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് പഴയന്നൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് നാലിനു മായന്നൂരിലെ മാസ്റ്റര്‍ സൗരവ് നിര്‍വഹിക്കും. അസിസ്റ്റന്റ് കളക്ടര്‍ പ്രേം കൃഷ്ണന്‍ ഐഎഎസ് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ 500 കുട്ടികള്‍ക്കു പുസ്തക വിതരണം നടത്തുമെന്നും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടിയവരെ അനുമോദിക്കുമെന്നും ഭാരവാഹികളായ എം. അബ്ദുള്‍ഹക്കീം, പി.എസ്. ഷമീര്‍, എം.എം.പി. ഷിഹാബ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
2018-05-29
