കൊച്ചി: ബി.ജെ.പി കോര്‍കമ്മിററി യോഗത്തിന് പൊലീസ് വിലക്ക്. വൈകീട്ട് മൂന്നുമണിക്ക് കോര്‍കമ്മിറ്റിയോഗം നടക്കാനിരിക്കെയാണ് പൊലീസ് നടപടി. ഹോട്ടലുകളില്‍ യോഗം ചേരാന്‍ അനുവാദമില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് ഹോട്ടലിലെത്തി നോട്ടീസ് നല്‍കി. ഹോട്ടലുകളില്‍ യോഗം ചേരാന്‍ കോവിഡ് മാനദണ്ഡപ്രകാരം അനുമതിയില്ല എന്ന കാര്യം അറിയിച്ചിട്ടുണ്ട്. മറ്റ് സംഘടനകള്‍ യോഗം ചേരുന്ന അവസരത്തിലും ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യോഗം ചേരാന്‍ കഴിയുമോ എന്ന സാധ്യതയും പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഭാ​ര​വാ​ഹി​ക​ള്‍ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം ചേ​രു​ന്ന​ത്. നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ​മാ​യി പ്ര​തി​ക​ര​ണം ന​ട​ത്തി​യ മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ സി.​കെ. പ​ത്മ​നാ​ഭ​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. വി​വാ​ദ​ങ്ങ​ളി​ല്‍ ദേ​ശീ​യ നേ​തൃ​ത്വം ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. ആ​ര്‍.​എ​സ്.​എ​സി​നെ​യും വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​വെ​ന്ന അ​മ​ര്‍​ഷം നേ​തൃ​ത്വ​ത്തി​നു​ണ്ട്

Leave a Reply

Your email address will not be published. Required fields are marked *