കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതികളായ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും പൊലീസിനു കീഴടങ്ങി. കണ്ണൂരില്‍ നിന്നാണ് ഇവര്‍ പൊലീസ് പിടി നല്‍കിയത്. ഷാനു ചാക്കോ ഒന്നാം പ്രതിയും, ചാക്കോ ജോണ്‍ അഞ്ചാം പ്രതിയുമാണ്.

പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നീനുവിന്റെ ഭര്‍ത്താവായ കെവിന്‍ ജോസഫിനെ കൊലപ്പെടുത്തുന്നതിന് ക്വട്ടേഷന്‍ നല്‍കിയത് മാതാപിതാക്കളുടെ അറിവോടെയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

കെവിന്റെ മരണം തന്റെ മാതാപിതാക്കള്‍ അറിയാതെ നടക്കില്ലെന്ന് കെവിന്റെ ഭാര്യ നീനുവും പറഞ്ഞിരുന്നു. കെവിന്റെ സാമ്പത്തിക നില അവര്‍ക്കു പ്രശ്‌നമായിരുന്നെന്നും തന്നെ വെട്ടിക്കൊലപ്പെടുത്തുമെന്ന ഭീഷണിയുണ്ടായിരുന്നെന്നും നീനു വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *