പ്രസീത സിപിഎം നേതാവ് പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

സി.കെ ജാനുവിനെതിരെ ആരോപണം ഉന്നയിച്ച പ്രസീത സിപിഎം നേതാവ് പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍. കൂടിക്കാഴ്ച്ച നടത്തിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഘടകകക്ഷിനേതാവായ സി.കെ.ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍ ചോദിച്ചു.
ഡൽഹിയിലുള്ള സുരേന്ദ്രന്‍ മുട്ടില്‍ വനംകൊള്ളക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തും. കേസില്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നും , കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *