KOZHIKODE : ഹൈലൈറ്റ് സിഎസ്‌ആർ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ വാക്സിനേഷൻ ഡ്രൈവിൽ ഹൈലൈറ്റ് ഗ്രൂപ്പിലെ മുഴുവൻ ഗ്രൂപ്പ് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും COVID-19 നെ പ്രതിരോധ കുത്തിവയ്പ് നൽകി. COVID സുരക്ഷാ മുൻകരുതലുകളും പ്രോട്ടോക്കോളും പാലിച്ച് 2021 ജൂൺ 5 ന് ഹൈലൈറ്റ് സിറ്റിയിലെ ബിസിനസ് പാർക്കിലാണ് പെരിന്തൽമണ്ണയിലെ കിംസ് അൽ ഷിഫ ഹോസ്പിറ്റലുമായി സഹകരിച്ചുള്ള വാക്സിനേഷൻ കാമ്പയിൻ നടത്തിയത്. ഇത്തരം നിരവധി ഓർഗനൈസേഷനുകൾക്ക് ഇത് പ്രചോദനമാകട്ടെ, അങ്ങനെ ഒരു കോവിഡ് ഫ്രീ വേൾഡിലേക്കുള്ള ഗണ്യമായ ചുവടുവെപ്പ് നടത്തുവാൻ നമുക്ക് കഴിയട്ടെയെന്നും ഹൈലൈറ്റ് ഗ്രൂപ്പിലെ സ്ട്രാറ്റജിക് ബ്രാൻഡ് മാനേജ്മെൻറ് ജിഎം വിപിൻ ഗോപിനാഥ് പറഞ്ഞു.
2021-06-10
