റോം: വിഖ്യാത ഒളിമ്പിക്‌സ് സ്റ്റേഡിയത്തിൽ അസൂറികളുടെ കാൽപ്പന്ത് ചാരുതയ്ക്ക് വിജയത്തുടക്കം. തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി  തറപറ്റിച്ചത്. ഗോളുകളെല്ലാം പിറന്നത് രണ്ടാം പകുതിയിലായിരുന്നു

ഇറ്റലിക്കായി രണ്ടു ഗോളുകൾ താരങ്ങൾ നേടിയപ്പോൾ ഒരു ഗോൾ തുർക്കിയുടെ സെൽഫ്‌ഗോളായിരുന്നു. കഴിഞ്ഞ യൂറോപ്യൻ ക്ലബ്ബ് സീസണിലെ ഗോളടിവീരൻ സിറോ ഇമ്മൊബിൽ, ലോറൻസോ ഇൻസിഗ്നെ എന്നിവരാണ് അസൂറികൾക്കായി ഗോൾനേടിയത്. ഒരു ഗോൾ തുർക്കിയുടെ മെറിഹ് ഡെമിറാളിന്റെ ദേഹത്ത് തട്ടി വലയിൽ കയറി.

രണ്ടാം പകുതിയുടെ 53-ാം മിനിറ്റിലാണ് തുർക്കിയുടെ സെൽഫ് ഗോളിലൂടെ ഇറ്റലി മുന്നിലെത്തിയത്. 66-ാം മിനിറ്റിൽ ലാസിയോ താരം സിറോ ഇമ്മൊബിലി 2-0ന് ലീഡ് നേടി. 79-)0 മിനുട്ടിൽ മൂന്നാം ഗോളിലൂടെ ഇറ്റലി ജയം ആധികാരികമാക്കി. ഇമ്മൊബീൽ നൽകിയ പാസ് ഇൻസിഗ്നെ ഗോളാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *