പാര്‍ക്കന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക് – ഫിന്‍ലന്‍ഡ് മത്സരത്തിനിടെ ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞുവീണു.. അടിയന്തര മെഡിക്കല്‍ സാഹചര്യത്തെ തുടര്‍ന്ന് മത്സരം റദ്ദാക്കി. മത്സരം 40 മിനിറ്റുകള്‍ പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. സഹതാരങ്ങള്‍ ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു. 15 മിനിറ്റിലേറെ മെഡിക്കല്‍ സംഘം താരത്തെ പരിശോധിച്ചു. തുടര്‍ന്ന് എറിക്‌സണെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *