കണ്ണൂരില്‍ ഒരുവയസുകാരിക്ക്  രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം ; കുട്ടിയെ  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കണ്ണൂർ∙ കേളകം കണിച്ചാർ അംശം ചെങ്ങോത്ത് ഒരുവയസുകാരിയെ വീടിനുള്ളിൽ മൂത്രമൊഴിച്ചതിന്  രണ്ടാനച്ഛൻ വിറകു കൊള്ളികൊണ്ട് അടിച്ച് മാരകമായി മർദിച്ചു. തലയ്ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാനച്ഛൻ കൊട്ടിയൂർ പാലുകാച്ചി സ്വദേശി രതീഷ് (43), അമ്മ രമ്യ (24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുകയാണ്. കേസിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു. വിശദമായ അന്വേഷണം നടത്താൻ പൊലീസിനു നിർദേശം നല്‍കി.  പരുക്കേറ്റ കുഞ്ഞിനെ  പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരുക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *