കൊണ്ടോട്ടി: പുളിക്കലില്‍ വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് സ്വതന്ത്രന്‍ പി.പി. ഉമ്മറിനെ വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്തു. 18ാം വാര്‍ഡില്‍ നിന്നു സ്വതന്ത്രനായി വിജയിച്ച പി.പി. ഉമ്മര്‍ നാലിനെതിരെ 17 വോട്ടുകള്‍ക്കാണ് വിജയിച്ചത്. മുന്‍ വൈസ്പ്രസിഡന്റ് സി. മുഹമ്മദ് പാര്‍ട്ടിയിലെ ധാരണ പ്രകാരം രാജിവച്ചിരുന്നു.
ചിഹ്നത്തില്‍ മത്സരിച്ചവര്‍ക്ക് പകരം സ്വതന്ത്രനെ വൈസ്പ്രസിഡന്റാക്കുന്നതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. തീരുമാനം പരിശോധിക്കണെമനനാവശ്യപ്പെട്ടു കോണ്‍ഗ്രസ് ഭാരവാഹികള്‍ ജില്ലാ നേതൃത്വത്തിനു കത്തും നല്‍കി. ഇതിനിടെയാണ് ഉമ്മര്‍ തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സംവിധാനത്തില്‍ ഭരണം നടത്തുന്ന പഞ്ചായത്തില്‍ വൈസ്പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനാണ്. പഞ്ചായത്തില്‍ 21ല്‍ ആറ് വാര്‍ഡുകളിലാണ് കോണ്‍ഗ്രസിനു അംഗങ്ങളുള്ളത് .11 പേര്‍ മുസ്ലിംലീഗും നാലു പേര്‍ ഇടതുപക്ഷ അംഗങ്ങളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *