EVENING KERALA |  വിനീഷ് ദൃശ്യയെ കുത്തിയത് 22 തവണ; ആക്രമണത്തിന് പിന്നില്‍ വിനീഷ് തനിച്ചെല്ലന്ന്  ആരോപണം ! ഓട്ടോ ഡ്രൈവറോട് പറഞ്ഞ സുഹൃത്ത്‌ ആര് ?

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ കൊല്ലപ്പെട്ട ദൃശ്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണയായിരുന്നു. വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ് പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്. നെഞ്ചില്‍ നാലും വയറില്‍ മൂന്നും കുത്തുകള്‍ ഏറ്റു. കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്. ‌

ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ കടയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ക്ക് തീ കൊളുത്തി കടയിലേക്ക് പടര്‍ത്തിയ ശേഷം 15 കിലോമീറ്ററോളം നടന്നാണ് പ്രതി ദൃശ്യയുടെ വീടിന് അടുത്ത് എത്തിയത്.വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്ന പ്രതി വീട്ടില്‍ വേറാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ദൃശ്യയുടെ മുറിയില്‍ കടന്ന് ചെന്ന് കുത്തിക്കൊല്ലുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവറോട് കൂടെയുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കാര്യവും സൂചിപ്പിച്ചിരുന്നു എന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ വിനീഷ് തനിച്ചല്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ഈക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *