നിറഞ്ഞാടി മഞ്ഞപ്പട”  പെറുവിനെ വീണ്ടും തകര്‍ത്ത് ബ്രസീല്‍ ( മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കാണാം)

ഗ്രൂപ്പ് ബിയില്‍ 2021 ലെ കോപ അമേരിക്ക കാമ്ബയിനിന് മികച്ച തുടക്കം നിലനിര്‍ത്തി കൊണ്ട് ബ്രസീല്‍ രണ്ടാം മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത നാല് ഗോളിന് വിജയം നേടി.ഞായറാഴ്ച വെനസ്വേലയെ 3-0ന് തോല്‍പ്പിച്ച ബ്രസീല്‍ ടീമില്‍ നിന്നും മാനേജര്‍ ടിറ്റെ ആറ് മാറ്റങ്ങള്‍ വരുത്തിയിരുന്നുവെങ്കിലും അവരുടെ പ്രകടനത്തെ അതൊന്നും ബാധിച്ചില്ല. ആദ്യ പകുതിയില്‍ അലക്സ്‌ സാണ്ട്രോ ഗോള്‍ നേടി കൊണ്ട് ബ്രസീലിനു ലീഡ് നേടി കൊടുത്തു പിന്നീട് രണ്ടാം പകുതിയില്‍ നെയ്മര്‍,എവര്‍ട്ടന്‍ റിബീരോ,റിച്ചാര്‍ഡ്‌ലിസന്‍ എന്നിവരും ബ്രസീലിന് ഗോള്‍ നേടി.

Leave a Reply

Your email address will not be published. Required fields are marked *