ലക്ഷദ്വീപിലെ ബിജെപി ഓഫീസിനു നേരെ  ആക്രമണം; പ്രധാനമന്ത്രിയുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ചു

കവരത്തി : ലക്ഷദ്വീപിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തി മതമൗലിക വാദികൾ. സേവ് ലക്ഷദ്വീപ് ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയ്ക്കിടെയാണ് ഓഫീസിന് നേരെ ആക്രമണം നടത്തിയത്. ഓഫീസിന് മുൻപിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ അക്രമികൾ കരി ഓയിൽ ഒഴിച്ചു.രാത്രിയോടെയായിരുന്നു സംഭവം ഉണ്ടായത്. കെട്ടിടത്തിനകത്തും പരിസരത്തും കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെ കളക്ട്രേറ്റ് ഉപരോധ സമരത്തോട് അനുബന്ധിച്ച് നടന്ന അക്രമത്തിനിടയിലും ബിജെപി ഓഫീസിന് നേരെ സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു.

നിങ്ങളുടെ പ്രദേശത്ത് EK ന്യൂസ് ഗ്രൂപ്പ് അഡ്മിൻ ആകാൻ താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്തു മെസേജ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *