ഇത്തവണത്തെ കോപ്പ അമേരിക്കയില്‍ ആദ്യ ജയവുമായി അര്‍ജന്റീന. ആവേശകരമായ മത്സരത്തില്‍ ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് ജിഡോ റോഡ്രിഗസ് ആണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്. രണ്ടു കളികളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന ഇപ്പോള്‍. അടുത്ത മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ പരാഗ്വയാണ്.
2021-06-19
