ചെന്നൈ: പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീകളെ അവഹേളിച്ചതിന് അറസ്റ്റിലായ യൂട്യൂബര്‍ പബ്ജി മദന്‍ എന്ന മദന്‍കുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ പോലീസ്.മദന്റെയും ഭാര്യ കൃതികയുടെയും പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അക്കൗണ്ടുകളില്‍ ഏകദേശം നാല് കോടിയോളം രൂപ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.  കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍പോയ ഇയാളെ ധര്‍മപുരിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഇതോടെ മദന്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളുകയും ചെയ്തു. കേസില്‍ യൂട്യൂബ് ചാനലിന്റെയും വിവിധ ഗ്രൂപ്പുകളുടെയും അഡ്മിനായ മദന്റെ ഭാര്യ കൃത്രികയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യൂട്യൂബ് ചാനലുകളില്‍നിന്ന് ഉയര്‍ന്ന വരുമാനം ലഭിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിമാസം പത്ത് ലക്ഷം രൂപ വരെ ഇവര്‍ക്ക് ലഭിച്ചിരുന്നതായും പോലീസ് പറയുന്നു .

 

Leave a Reply

Your email address will not be published. Required fields are marked *