ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി വര്‍ഷങ്ങളോളം നടിയെ പീഡിപ്പിച്ച മുൻമന്ത്രി അറസ്റ്റിൽ. പീഡന കേസില്‍ തമിഴ്നാട് മുന്‍മന്ത്രി എം.മണികണ്ഠനാണ് അറസ്റ്റിലായത്. മലേഷ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
ബംഗളൂരുവില്‍നിന്നാണ് എഐഎഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലിസിന്റെ പ്രത്യേകസംഘം അറസ്റ്റുചെയ്തത്. അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണികണ്ഠൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതെത്തുടര്‍ന്ന് മണികണ്ഠന്‍ ഒളിവിലായിരുന്നു.
