പെട്രോള്‍ വില 26 പൈസ കൂടി കൂട്ടിയതോടെ കേരളത്തിലും വില ലീറ്ററിനു നൂറു കടന്നു. ഇന്നലെ വില 99.78 രൂപയായിരുന്ന തിരുവനന്തപുരം ജില്ലയിലെ പാറശാലയില്‍ ഇതോടെ ഇന്നു വില 100.04 രൂപ. തിരുവനന്തപുരം നഗരത്തില്‍ 99.80 രൂപയും കൊച്ചിയില്‍ 97.98 രൂപയുമാണു വില. വില വര്‍ദ്ധന തുടര്‍ന്നാല്‍ കേരളത്തില്‍ ഉടനീളം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പെട്രോള്‍ വില നൂറ് കടക്കും. മെയ്‌ 4 മുതല്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ വര്‍ധനയാണുണ്ടാകുന്നത്. 53 ദിവസത്തിനിടെ 29 തവണ വില കൂടി. പെട്രോളിന് 7.54 രൂപയും ഡീസലിന് 8.13 രൂപയുമാണ് ഇക്കാലയളവില്‍ കൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *