വിവാഹം കഴിഞ്ഞ് മറ്റൊരു  വീട്ടില്‍നിന്നു വരുന്ന പെൺകുട്ടി കാറും കൊണ്ടുവരണമെന്നു പറയുന്നത് എന്ത് മാനസികാവസ്ഥയാണെന്ന്  കെ.കെ.ശൈലജ

വിവാഹം കഴിഞ്ഞ് ഒരു വീട്ടില്‍നിന്നു വരുന്ന പെൺകുട്ടി കാറും കൊണ്ടുവരണമെന്നു പറയുന്നത് എന്ത് മാനസികാവസ്ഥയാണെന്ന് മുന്‍ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ.കെ.ശൈലജ. വിസ്മയയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. വിസ്മയയുടെ ഭർത്താവിന്റെ അച്ഛൻ തന്നെ മാധ്യമങ്ങളുടെ മുന്നിൽ പരസ്യമായി പറയുകയാണ് തന്റെ മകനിഷ്ടപ്പെട്ട കാറല്ല പെൺകുട്ടിയുടെ വീട്ടുകാർ കൊടുത്തതെന്ന്. ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുന്നുവെങ്കിൽ അത്രമാത്രം ‘ഠ’ വട്ടത്തിലുള്ള മനസ്സാണ് അയാളുടേത്. മറ്റൊരു വീട്ടിൽനിന്നൊരു പെൺകുട്ടി തന്റെ മകനൊപ്പം ജീവിക്കാൻ വരുമ്പോൾ കൂട്ടത്തിൽ കാറു കൊണ്ടുവരണമെന്ന ചിന്തയെങ്ങനെയാണ് ഉണ്ടാകുന്നതെന്നും കെ.കെ. ശൈലജ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *