കുഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു; ‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല” ആരെയും ചതിച്ചിട്ടില്ലെന്നും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പ്

കൊല്ലം: കരിയില കൂനയിൽ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ വഴിത്തിരിവായി ആത്‍മഹത്യ ചെയ്‌ത യുവതിയുടെ ആത്മഹത്യാകുറിപ്പ്. രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും . പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പൊലീസ് പിടികൂടുന്നത് സഹിക്കാന്‍ കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഇതോടെ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത് താൻ ഒറ്റയ്ക്കാണെന്നും ​ഗർഭിണിയായിരുന്നെന്ന വിവരം മറ്റാർക്കും അറിയില്ലായിരുന്നു എന്നുമുള്ള രേഷ്മയുടെ വാദവും തകരുകയാണ്.

അറിഞ്ഞുകൊണ്ട് ആരേയും താൻ ചതിച്ചിട്ടില്ല.. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.ഭർത്തൃസഹോദരന്റെ ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാർഡാണ് ഫേസ്ബുക്ക് കാമുകനുമായി ചാറ്റ് ചെയ്യാൻ രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതിനെപ്പറ്റി ചോദിച്ചറിയാൻ ആര്യയോട് പൊലീസ് സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചിരുന്നു. പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ 12 മണിയോടെ ആര്യയെ കാണാതായത്.

ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്ന് പൊലീസ് പരിസരത്ത് പരിശോധന നടത്തുകയും ഇന്ന് ഇരുവരുടെയും മൃതദേഹങ്ങൾ ആറ്റിൽ നിന്ന് കിട്ടുകയുമായിരുന്നു. കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ​ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാൻ ഒപ്പം കൂട്ടിയത് എന്നതടക്കമുള്ള കാര്യങ്ങൾ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *