വ്യാജ കോവിഡ് വാക്‌സിന്‍ നല്‍കി നടന്നത് വന്‍തട്ടിപ്പ് ; ആളുകളില്‍ കുത്തിവെച്ചത് ഉപ്പു വെള്ളം !

മുംബൈ: മുംബൈയിലും കൊല്‍ക്കത്തയിലും വ്യാജ കോവിഡ് വാക്‌സിന്‍ നല്‍കി നടന്നത് വന്‍തട്ടിപ്പ്. മുംബൈയില്‍ 2000ത്തോളം പേരും കൊല്‍ക്കത്തയില്‍ 500 പേരും വ്യാജ വാക്‌സിന്‍ കുത്തിവെപ്പിന് വിധേയരായി. വികലാംഗകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. വ്യാജ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി കോവിഡ് വാക്‌സിനാണെന്ന് ധരിപ്പിച്ച് ആളുകളില്‍ കുത്തിവെച്ചത് ഉപ്പു വെള്ളമായിരിക്കാമെന്ന് മുംബൈ പോലീസ് പറഞ്ഞു. കേസില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10 പേര്‍ മുംബൈയില്‍ അറസ്റ്റിലായി.

Leave a Reply

Your email address will not be published. Required fields are marked *