രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നത് തുടരുന്നു; രോഗമുക്തി നിരക്ക് 97ശതമാനത്തിലേക്ക്‌

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നത് തുടരുന്നു. ഇന്നലെ 50,040 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവര്‍ ആറുലക്ഷത്തില്‍ താഴെയാണ്. 5,86,403 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് രോ​ഗമുക്തി നിരക്ക് 96.75 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 57,944 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,92,51,029 ആയി ഉയര്‍ന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 1258 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മരണസംഖ്യ 3,95,751 ആയി ഉയര്‍ന്നു.

കോവിഡ് മൂന്നാം തരം​ഗം രണ്ടാം തരം​ഗത്തിന്റെ അത്രയും മാരകമാകില്ലെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം തമിഴ്നാട്ടില്‍ ഒന്‍പത് പേര്‍ക്ക് ഡെല്‍റ്റ് പ്ലസ് വകഭേദം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ​ഗുജറാത്ത്, കേരളം എന്നി സംസ്ഥാനങ്ങളിലും ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *