കൊല്ലം: കൊല്ലത്ത് യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍തൃപീഡനമെന്ന് സംശയം. പരവൂര്‍ ചിറക്കരത്താഴം സ്വദേശി വിജിത (30) യെയാണ് വാട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രതീഷ് ഒളിവിലാണ്.

ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌ വിജിത പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു മാസം മുന്‍പാണ് വീടിന്റെ ഗൃഹപ്രവേശം നടത്തിയത്. അതേ വീടിന്റെ കുളിമുറിയിലാണ് ഇപ്പോള്‍ വിജിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഭര്‍ത്താവ് രതീഷ് തന്നെയാണ് കുളിമുറിയുടെ കതകു തകര്‍ത്ത് വിജിതയെ പുറത്തെടുത്തുവെന്ന് നാട്ടുകാരോട് പറഞ്ഞത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജിത മരിച്ചിരുന്നു. രതീഷ് സ്ഥിരമായി വിജിതയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് മകന്‍ അര്‍ജുന്‍ പറഞ്ഞു. മര്‍ദനം തുടര്‍ന്നപ്പോഴാണ് വിജിത പൊലീസില്‍ പരാതി നല്‍കിയത്. പരവൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *