രാജ്യത്തിനൊപ്പം നിന്ന ഡോക്ടര്‍മാരുടെ പ്രയത്‌നത്തില്‍ അഭിമാനിക്കുന്നു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഡോക്ടേഴ്‌സ് ദിനമായ ഇന്ന് ഡോക്ടര്‍മാര്‍ക്ക് ആശംസ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി . കോവിഡ് മഹാമാരി നേരിടാന്‍ രാജ്യത്തിനൊപ്പം നിന്ന ഡോക്ടര്‍മാരുടെ പ്രയത്‌നത്തില്‍ അഭിമാനിക്കുന്നുവെന്ന് ദിനാചരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഡോക്ടര്‍മാരെ ബഹുമാനിക്കുന്നുവെന്നും അവരുടെ സുരക്ഷയ്ക്കായി പ്രത്യേകം ശ്രദ്ധ പുലര്‍ത്തുമെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

അതേസമയം, ഇന്ന് ഡോക്ടര്‍മാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും. വൈകുന്നേരം മൂന്ന് മണിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സംസാരിക്കുക. ഡോ.ബി.സി റോയിയെ ആദരിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ജൂലൈ ഒന്നിന് രാജ്യം ഡോക്ടര്‍മാരുടെ ദിനമായി ആചരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മന്‍ കി ബാത്തിലും പ്രധാനമന്ത്രി ഡോ. റോയിയെ അനുസ്മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *