ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് സര്‍വീസില്ലെന്ന് എമിറേറ്റ്‌സ്

ദുബായ്: യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയില്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍.

നേരത്തേ ജുലായ് ഏഴ് മുതല്‍ സര്‍വ്വീസ് തുടങ്ങാനാകുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ പ്രതീക്ഷ പങ്കുവെച്ചിരുന്നു. യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടുള്ളവര്‍ എന്നിവര്‍ക്ക് യുഎഇയിലേക്ക് വരാന്‍ അനുമതിയുണ്ട്. എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ ജുലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വ്വീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവാസികള്‍ ഇനിയെന്ന് യുഎഇയിലേക്ക് മടങ്ങാനാകുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *