ഇളയ ദളപതിവിജയുടെ ആസ്തി കേട്ട് ആരാധകര്‍ ഞെട്ടരുത് – 56 മില്യണ്‍ ഡോളറാണ് (ഇന്ത്യന്‍ രൂപ 410 കോടി) തമിഴില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള താരവും വിജയ് യാണ് . 100 മുതല്‍ 120 കോടി വരെയാണ് വിജയുടെ വാര്‍ഷിക വരുമാനമായി കണക്കാക്കുന്നത്. സിനിമകള്‍ക്ക് പുറമെ പരസ്യങ്ങളിലും അഭിനയിക്കാറുണ്ട് വിജയ്. കൊക്ക കോള, ചെന്നൈ സൂപ്പര്‍കിംഗസ് ടീം എന്നിവയുടെ പരസ്യങ്ങളില്‍ വിജയ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരസ്യങ്ങളിലൂടെ 10 കോടി രൂപയാണ് വിജയുടെ വരുമാനം.നിരവധി ആഡംബര വാഹനങ്ങളും കൈവശമുളള താരമാണ് വിജയ്. 6 കോടി രൂപയുടെ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, 1.30 കോടിയുടെ ഓഡി എ 8, 75 ലക്ഷം വിലയുളള ബിഎംഡബ്യൂ സീരീസ് 5, 90 ലക്ഷം വിലയുളള ബിഎംഡബ്യൂ എക്‌സ് 6, 35 ലക്ഷം വിലയുളള മിനി കൂപ്പര്‍ തുടങ്ങിയ വാഹനങ്ങള്‍ വിജയ്ക്ക് സ്വന്തമായുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തില്‍  രജനികാന്തിന്റെ റെക്കോഡ് തകര്‍ത്തതായും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

വിജയ് തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തോഴ, മഹര്‍ഷി, ഊപ്പിരി പോലുളള വിജയ ചിത്രങ്ങള്‍ തെലുങ്കില്‍ ഒരുക്കിയ വംശി പൈദിപ്പളളിയാണ് വിജയ് ചിത്രം ഒരുക്കുന്നത്. 100 കോടി രൂപയാണ് ദില്‍ രാജു നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വിജയ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 10 കോടി ഇതിനോടകം നിര്‍മ്മാതാവ് സൂപ്പര്‍ താരത്തിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *