പതിവ് തെറ്റിക്കാതെ ആളൂര്‍ ; വിസ്മയ കേസിൽ  കിരണിനു വേണ്ടി അഡ്വ. ആളൂര്‍

വിസ്മയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ്.കിരൺകുമാറിന്റെ ജാമ്യാപേക്ഷയിൽ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 5നു വിധി പറയും.ഷൊര്‍ണൂര്‍ പീഡന വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി.എ.ആളൂരാണ് കിരണിനുവേണ്ടി വാദിക്കാനെത്തിയത്.വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്.
തുടര്‍ന്ന് വാദം കേള്‍ക്കുന്നതിനായി കേസ് 12 മണിയിലേക്കുമാറ്റി. ആളൂര്‍ എഴുതിത്തയ്യാറാക്കിയ അപേക്ഷ വായിക്കുകയായിരുന്നു.കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.വിസ്മയ തൂങ്ങിമരിച്ചുവെന്നു കിരണ്‍ പറയുന്ന ശുചിമുറിയിലും കിടപ്പുമുറിയിലും പരിശോധന നടത്തിയ ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട്, ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം എന്നിവ കേസില്‍ നിര്‍ണായകമാണ്.ഇതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

5 Comments

  1. പീഡനം അനുഭവിക്കുന്നവർക്ക് വേണ്ടി ഹാജരാകാത്തതെന്ത് ? പണം കൂടുതൽ കിട്ടില്ലെന്നതുകൊണ്ടാണോ ?

  2. കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിലേ വക്കീലന്മാർക്ക് പണിയുള്ളൂ.

  3. ആള്ളൂ ർ സാർ,,, ആ ളാ കണ്ട, തെറ്റ് ചെ യ് ത വൻ ശിക്ഷി ക്ക പ്പെ ടണം,,,,,,, പാവം ആ ഫാമിലി ക്കി നീ തി കിട്ടണo,,,,,,, അ ല്ല ങ്കിൽ ഒരുപാട് വിസ്മയ മാർ ഈ ലോകത്ത് ഉണ്ടാ വും,,,,,,,

  4. ചെന്നായയുടെ കരച്ചിൽ കേട്ട് അതി നടുത്തേക്ക് വരുന്നത് മറ്റൊരു ചെന്നായ തന്നെയായിരിയ്ക്കും.
    ഇവിടെ കടിച്ചു കീറുന്നത് നീതിയെയാണ്.

  5. ആളൂരിൻ്റെ അപ്പൻ വന്ന് കേസ് ജയിച്ചാലും മഞ്ചേരിയിലെ ശങ്കരനാരായണന്മാർ മനസ് കൊണ്ട് വളർന്ന് വരുന്നുണ്ട് പുറത്ത് അത് കിരൺ മാർ മനസിലാക്കിയാൽ നല്ലത്

Leave a Reply to Murali Shankar Cancel reply

Your email address will not be published. Required fields are marked *