ചെങ്ങന്നൂര്‍: വാശിയേറിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20956 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആകെ വോട്ട് സജി ചെറിയാന് ലഭിച്ചു.യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ രണ്ടാം സ്ഥാനത്തും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്തും എത്തി. വിജയകുമാറിന് 46347 വോട്ടും ശ്രീധരന്‍പിള്ള 35270 വോട്ടും പിടിച്ചു.2016ലെ വോട്ടെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ.കെ രാമചന്ദ്രന്‍ നായര്‍ നേടിയ 7983 വോട്ട് ഭൂരിപക്ഷം സജി ചെറിയാന്‍ മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. 2016ല്‍ 52880 വോട്ടാണ് രാമചന്ദ്രന്‍ നായര്‍ ആകെ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *