ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ അപകടത്തില്‍ കന്നഡ ചലിച്ചിത്ര സംവിധായകന്‍ സന്തോഷ് ഷെട്ടി അന്തരിച്ചു. മുപ്പത്തിയഞ്ചു വയസ്സായിരുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്.ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തിലായിരുന്നു അപകടം. സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ വെള്ളച്ചാട്ടത്തിലേയ്ക്കു സന്തോഷ്‌ കാല്‍വഴുതി വീഴുകയായിരുന്നു. 20 അടിയുള്ള വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണത്.സിനിമയുടെ ആവസാന ഷെഡ്യൂള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കെയാണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *