ഒഡിഷ: മന്ത്രവാദിനിയെന്ന് സംശയത്താല്‍ 62കാരിയെ നാട്ടുകാര്‍ കഴുത്തറത്തു കൊന്നു. ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലാണ് സംഭവം നടന്നത് . ഗോത്രവിഭാഗത്തില്‍പ്പെട്ട പ്രായമായ വനിതയ്‌ക്കെതിരെയാണ് അക്രമം നടന്നത്.

62കാരിയായ ജമുനാ ഹന്‍ഷ്ദായെയാണ് നാട്ടുകാര്‍ ഞായറാഴ്ച കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഗ്രാമത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു.ഇവരുടെ തലയുടെ ഭാഗം ഇനിയും കണ്ടെത്തിയിട്ടില്ല. ഗ്രാമത്തില്‍ അടുത്തിടെ ഒരാള്‍ മരിച്ചിരുന്നു ഇതിന് പിന്നാലെയാണ് ജമുനയെ ലക്ഷ്യമാക്കിയുള്ള അക്രമമുണ്ടായതെന്നാണ് കുടുംബം വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *