ഓൺലൈൻ ക്ലാസുകളുടെ സമ്മർദം സഹിക്കാനാകുന്നില്ല; എട്ടാം ക്ലാസുകാരി വിഴുങ്ങിയത് ഒരു കിലോ മുടി

ചെന്നൈ: തമിഴ്നാട്ടിൽ എട്ടാം ക്ലാസുകാരിയുടെ കുടലിൽ നിന്നു നീക്കിയത് ഒരു കിലോയോളം മുടിക്കെട്ട്. ‘റപുൻസൽ സിൻഡ്രോം’ എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന 15 വയസുകാരി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതു മുതൽ മിക്കപ്പോഴും മുടി വിഴുങ്ങിയിരുന്നു. ദഹിക്കാതെ കിടന്ന മുടിക്കൊപ്പം കുടലിൽ നിന്നുള്ള മറ്റു വസ്തുക്കളും ചേർന്നു പന്തിന്റെ രൂപത്തിൽ ആകുകയായിരുന്നു. വില്ലുപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നാണ് ഒരു കിലോയോളം വരുന്ന മുടി ശസ്ത്രക്രിയ ചെയ്ത് നീക്കിയത്. കടുത്ത വയറു വേദനയെത്തുടര്‍ന്നാണ് എട്ടാം ക്ലാസുകാരിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയത്. അപ്പോഴാണ് കുടലില്‍ കുടുങ്ങിക്കിടക്കുന്ന മുടിക്കെട്ടു കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ഇതു പുറത്തെടുത്തു. ബാലസംരക്ഷണ വിഭാഗത്തിന്റെ നിർദേശമനുസരിച്ചു കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കി. ഓൺലൈൻ ക്ലാസുകളോടുള്ള വെറുപ്പിനെ തുടർന്നാണു പെൺകുട്ടി മുടി കഴിച്ചു തുടങ്ങിയതെന്നു ഡോക്ടർമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *