മദ്യശാലകൾക്ക് മുന്നിലെ ആള്‍ക്കൂട്ടം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി:കൊവിഡ് കാലത്ത് മദ്യശാലകൾക്ക് മുന്നിലെ ആള്‍ക്കൂട്ടത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി.കൊവിഡ് കാലത്ത് ഇത്തരത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

ഇത്തരത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് അംഗീകരിക്കാന്‍ കഴിയില്ല.ഇത് സംബന്ധിച്ച്‌ നേരത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.എല്ലാ തരത്തിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ബിവറേജസ് കോര്‍പ്പറേഷന് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചുണ്ട്.വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ചൊവ്വാഴ്ചയ്ക്കകം സ്വീകരിച്ച നടപടികളില്‍ വിശദീകരണം നല്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *