സൗദിയില്‍ 1,257 പേര്‍ക്ക് കൂടി കോവിഡ്; 12 മരണം

സൗദിയില്‍ 1,257 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,484 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 4,97.773 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,78,127 ഉം ആയി. 12 കോവിഡ് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,933 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,713 ആണ്. ഇവരില്‍ 1,385 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.05 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *