തൃത്താലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. മൂഹമ്മദിനെയാണ് (ഉണ്ണി) പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദിനെതിരെ രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗക്കുറ്റം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് ചുമത്തിയിരിക്കുന്നത്.
കേസില്‍ നേരത്തെ 2 പേര്‍ അരസ്റ്റിലായിരുന്നു. മേഴത്തൂര്‍ സ്വദേശി അഭിലാഷിനെയും ചാത്തന്നൂര്‍ സ്വദേശി നൗഫലിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പീഡനത്തിനിരയാക്കിയ സംഭവത്തിന് പിന്നില്‍ വലിയ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന സംശയത്തിലേക്കാണ് പെണ്‍കുട്ടിയുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.
2021-07-08

