തൃശൂർ: ഒളിംപ്യൻ മയൂഖ ജോണിക്ക് വധഭീഷണിയുമായി ഊമക്കത്ത്. സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിക്കത്തിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങളും ഊമക്കത്തിലുണ്ട്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയതായി മയൂഖ പറഞ്ഞു. കഴിഞ്ഞ ദിവസം ഇരയ്‌ക്കൊപ്പം മയൂഖ ജോണിയും കുടുംബവും മുഖ്യമന്ത്രിയെ കാണുന്നതിന് തിരുവനന്തപുരത്ത് പോയിരുന്നു. ഈ സമയത്താണ് വീട്ടിൽ ഊമകത്ത് എത്തിയത്.

സുഹൃത്തായ യുവതിയെ 2016 ജുലൈയിൽ മുരിങ്ങൂർ സ്വദേശി സി.സി.ജോൺസൺ ബലാത്സംഗം ചെയ്തെന്നും പൊലീസില്‍നിന്നു നീതി കിട്ടിയില്ലെന്നും മയൂഖ ഏതാനും ദിവസം മുൻപു വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. പീഡനക്കേസിൽ നിന്ന് പിന്നോട്ടില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നുമാണ് മയൂഖ ജോണിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *