നടുറോഡില്‍ കേരളാ പൊലീസിന് സല്യൂട്ടടിക്കുന്ന തെരുവ് നായയുടെ ചിത്രത്തിന് അടിക്കുറിപ്പ് മത്സരം നടത്തിയിരുന്നു കേരള പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മത്സരം നടത്തിയത്. ചിത്രത്തിന് ധരാളം കമന്റുകളാണ് എത്തുന്നത്.ദീപേഷ് വി ജി പകര്‍ത്തിയ ചിത്രമാണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്റിന് സമ്മാനവും പൊലീസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നാല്‍ ചിത്രത്തിന് ഷെഫ് സുരേഷ് പിള്ള നല്‍കിയ അടിക്കുറിപ്പ് വൈറലായിരിക്കുകയാണ്. ‘സാറേ നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ കഞ്ചാവിന്റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും എന്നെ പോലീസിലെടുക്കു പ്ലീസ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. 1300ല്‍ അധികം ലൈക്കുകളാണ് അദ്ദേഹത്തിന്റെ കമന്റിന് ലഭിച്ചിരിക്കുന്നത്.

ഇക്കാര്യം അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ‘ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ..! കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു അടിക്കുറിപ്പ് മത്സര പോസ്റ്റില്‍ ചെയ്ത കമന്റ്.. ആ കമന്റിന് 13000 ല്‍ പരം ലൈക്കുകള്‍…! ഇനി സമ്മാനം കിട്ടിയില്ലെങ്കിലും പരാതിയില്ല’ എന്നായിരുന്നു സുരേഷ് പിള്ള ഫേസ്ബുക്കില്‍ കുറിച്ചത്.

https://www.facebook.com/suresh.pillai.1004/posts/10158416861129423

Leave a Reply

Your email address will not be published. Required fields are marked *