കോവിഡ്: രാജ്യത്ത് 41,806 പുതിയ കേസുകൾ, പ്രതിദിന രോഗികൾ കൂടുതൽ കേരളത്തിൽ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,09,87,880 ആയി. പ്രതിദിന രോഗികൾ ഏറ്റവും കൂടുതൽ കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 15,637 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 39,130 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,01,43,850 പേർ ഇതുവരെ രോഗമുക്തി നേടി. 4,32,041 പേർ വിവിധ ഇടങ്ങളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 19,43,488 സാംപിളുകളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാംപിളുകൾ 43,80,11,958 ആയി ഉയർന്നു. രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,97,058 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ രാജ്യത്ത് 39,13,40,491 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് മരണ നിരക്കിൽ തുടർച്ചയായ കുറവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 581 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 4,11,989 പേർ കൊറോണ ബാധിച്ച് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *